ദോഹ: ഫത്തഹ് അലിഖാൻ ടിപ്പു എന്ന ടിപ്പു സുൽത്താന്റെ ചരമ ദിനത്തോടനുബന്ധിച്ച് തനിമ ഖത്തർ - റയ്യാൻ സോൺ ടിപ്പു ‘സുൽത്താൻ ഓർമകളിലൂടെ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. തനിമ റയ്യാൻ സോണൽ ഡയറക്ടർ റഫീഖ് തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ ഷഫീഖ്, വി.കെ. മുഹ്സിൻ, സുഹൈൽ ചേരട എന്നിവർ വിവിധ തലക്കെട്ടുകളിൽ നിന്നു കൊണ്ട് ടിപ്പു സുൽതാനെ കുറിച്ച് സംസാരിച്ചു. ......
ദോഹ: ദോഹ സ്റ്റേഡിയ ത്തിൽ നടന്നുവരുന്നഖിയ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഗ്രാൻഡ് മാൾ എഫ്സി ഖത്തർ തമിഴ്ർ സംഗം എഫ്സിക്കെതിരെ 2-1 എന്ന സ്കോറിന് വിജയം നേടി. വിംഗർ ഇമ്രാൻ മാൻ ഓഫ് ദ മാച്ചിനു അർഹനായി. ......
ദോഹ: 2019 ൽ സർവീസ് ആരംഭിച്ചതിനുശേഷം ദോഹ മെട്രോ 22.8കോടി യാത്രക്കാർ സഞ്ചരിച്ചതായി ഖത്തർ റെയിൽവേ കമ്പനി (ഖത്തർ റെയിൽ) പ്രഖ്യാപിച്ചു.വർഷം മുഴുവനും താമസക്കാർക്കും സന്ദർശകർക്കും ഇടയിൽ മെട്രോ സംവിധാനത്തിലുള്ള വർദ്ധിച്ചുവരുന്ന പൊതുജന വിശ്വാസത്തെ ഈ പുതിയ നാഴികക്കല്ല് അടിവരയിടുന്നു. രാജ്യം ആതിഥേയത്വം വഹിക്കുന്ന വിവിധ പരിപാടികളിലും അവസരങ്ങളിലും ദൈനംദിന യാത്രയ്ക്കും യാത്രയ്ക്കും ഫലപ്രദവും വിശ്വസനീയവുമായ ഒരു ബദലായി മെട്രോയുടെ സുപ്രധാന പങ്ക് പ്രതിഫലിക്കുന്നതാണ് യാത്രക്കാരുടെ അഭൂതപൂർവ്വമായ വർധന.2019 മെയ് മാസത്തിൽ ആരംഭിച്ചതിനുശേഷം 2025 മെയ് ആദ്യവാരം വരെ ദോഹ മെട്രോയിലൂടെ 22. ......
ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനെവൊലന്റ് ഫോറം (ICBF) ആഗോള തൊഴിലാളി ദിനാഘോഷ പരിപാടി യുടെ ഭാഗമായി . "രംഗ് തരംഗ് 2025" എന്ന പേരിൽ സാംസ്കാരിക കലാ സന്ധ്യ സംഘടിപ്പിച്ചു. മേയ് 9-ന് വെള്ളിയാഴ്ച, വൈകിട്ട് 4 മുതൽ രാത്രി 10 വരെ ഇൻഡസ്ട്രിയൽ ഏരിയ ഏഷ്യൻ ടൗണിലെ പാർക്കിംഗ് ഏരിയയിൽ നടന്ന "റംഗ് തരംഗ് 2025" ജന ബാഹുല്യം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. സാധാരണ തൊഴിലാളികൾക്കായുള്ള വർണ്ണാഭമായ വിവിധ കലാ സാംസ്ക്കാരിക പരിപാടികളായിരുന്നു മുഖ്യ ആകർഷണം . ഐ.സി.ബി.എഫിൽ . ......

ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ യുണീഖ് അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം വിപുലമായി ആഘോഷിച്ചു, ഡിപിഎസ് മൊണാർഖ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ശ്രി വിപുൽ ഉദ്ഘാടനം ചെയ്തു, ഇന്ത്യൻ നഴ്സുമാരുടെ സമർപ്പിത സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.യുണീഖ് പ്രസിഡന്റ് ലുത്ഫി കലമ്പന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഹമദ് ഹോസ്പിറ്റൽ നഴ്സിംഗ് ചീഫ് മറിയം നൂഹ് അൽ മുതവ, യുണീഖ് ജനറൽ സെക്രട്ടറി ബിന്ദു ലിൻസൺ, ട്രഷറർ ദിലീഷ് ഭാർഗവൻ, അഡൈ്വസറി ബോഡ് വൈസ് ചെയ്യർപേഴ്സൺ മിനി സിബി
ഐ.സി.ബി.ഫ് അഡൈ്വസറി ചെയർമാൻ ബാബുരാജ്, ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി ഔട്ട്രീച്ച് ഓഫീസർ ഫൈസൽ ഹുദവി, ഡയറക്ടർ ഓഫ് നഴ്സിംഗ്, എച്ച്.എം.സി മുന ഒത്മാൻ, ഡയറക്ടർ ഓഫ് നഴ്സിംഗ്, എച്ച്.എം.സി താബിത് മുഹമ്മദ്,QLM പ്രധിനിധി നിക്സൺ, ഇന്റർഗൾഫ് പ്രധിനിധി ബജീഷ്,മറ്റ്
സംഘടന നേതാക്കൾ ഉൾപ്പെടെ നിരവധി അതിഥികൾ ചടങ്ങിൽ പങ്കെടുത്തു. ഖത്തറിൽ ആദ്യമായി ഇന്ത്യൻ നഴ്സസിനു വേണ്ടി മാത്രമുള്ള യുണീഖ് മൊബൈൽ ആപ്പ് പ്രകാശനം, സാംസ്കാരിക പരിപാടികൾ, പ്രേത്യേക സേവനങ്ങൾക്കുള്ള അവാർഡുകൾ, ഐ സി ബി എഫ് എം സി മെമ്പർ ആയി തിരഞ്ഞെടുത്ത മിനി സിബിയെ ആദരിക്കൽ, UNIQ ബീറ്റ്സ് മ്യൂസിക്കൽ ബാൻഡ് ഷോയും ആഘോഷത്തിന്റെ മാറ്റു കൂട്ടി. ......
ദോഹ: ഇശൽമാല മാപ്പിള കലാ സാഹിത്യ വേദി പത്താം വാർഷികത്തിന്റെ ഭാഗമായി , കവിയും കലാ സാംസ്കാരിക പ്രവർത്തകനുമായ കെ കെ അബ്ദുൽ സലാം അരീക്കോടിന് സ്നേഹാദരവ് നൽകി. സുബൈർ വെള്ളിയോട് അധ്യക്ഷതവഹിച്ച ചടങ്ങിൽസി പി എ ജലീൽ പൊന്നാട സലാമിനെ അണിയിച്ചു
ഗാന രചയിതാവ് സുറുമ അബ്ദുൽ ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു . ......
ദോഹ: എറണാകുളം കടവന്ത്ര സ്വദേശി തോമസ് ബോണി ജെയിംസ് അമീർ ശൈഖ് തമീം ബിൻ ഹഹമദ് ആൽഥാനിയിൽ നിന്നും മികച്ച വിജയം നേടി സ്വർണമെഡൽ സ്വന്തമാക്കി മലയാളികൾക്ക് അഭിമാനമായി. ഖത്തറിൽ സ്കൂൾ പഠനവും ന്യൂഡൽഹി ജാമിഅ മില്ലിയസർവകലാശാലയിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ തോമസ് ബോണി, ഖത്തർ സർവകലാശാലയുടെ ഗൾഫ് പഠന കേന്ദ്രത്തിൽ നിന്നും കായിക നയതന്ത്ര
പി.എച്ച്.ഡി ഗവേഷണ ബിരുദം ഉന്നത വിജയത്തോടെ പൂർത്തിയാക്കിയാണ് സ്വർണമെഡലിന് അർഹനായത്.നിലവിൽ ദോഹയിലെ അബർദീൻ സർവലകാശാല എ.എഫ്.ജി കോളജ് പൊളിറ്റിക്സ് ആന്റ്ഇന്റർനാഷണൽ റിലേഷൻസ് പ്രോഗ്രാം ലീഡായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. ......